15-umesh-krishnan
ഉമേഷ് കൃഷ്ണൻ

പത്തനംതിട്ട: ഇലന്തൂർ സ്വദേശിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഏനാദിമംഗലം കുന്നിട ചെളിക്കുഴി ഉഷ ഭവനിൽ ഉമേഷ് കൃഷ്ണൻ (32)നെ പൊലീസ് അറസ്റ്റുചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തതോടെ ഇയാൾ ഒളിവിലായിരുന്നു. അടൂർ, ഏനാത്ത് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ്. ആറന്മുള പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സി. കെ. മനോജ്, എസ്. ഐ. അനിരുദ്ധൻ സി. പി.ഒ മാരായ സച്ചിൻ , ജിതിൻ ഗബ്രിയേൽ, ഹരികൃഷ്ണൻ, അഖിൽ നായർ, അനന്തകൃഷ്ണൻ, അനീഷ് ജൂനിയർ എസ് ഐ അഖിൽ സുജ അൽഫോൺസ്, ബിനു ഡാനിയേൽ, താജുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.