അയിരൂർ: 169-ാമത് ചട്ടമ്പി സ്വാമി ജയന്തി അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിൽ ആചരിച്ചു. പ്രസിഡന്റ് പി. എസ്. നായരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. സെക്രട്ടറി എ. ആർ. വിക്രമൻ പിള്ള, വൈസ് പ്രസിഡന്റുമാരായ മാലേത്ത് സരളാദേവി, അഡ്വ. കെ. ഹരിദാസ്, ജോ. സെക്രട്ടറി അഡ്വ. ഡി. രാജഗോപാൽ, എം. അയ്യപ്പൻകുട്ടി, വിലാസിനി രാമചന്ദ്രൻ, രമ മോഹനൻ, ഗോപിനാഥൻ നായർ ഓതറ, എം. എസ്. രവീന്ദ്രൻ നായർ, അഡ്വ. കെ. ജയവർമ്മ, കെ. എൻ. സദാശിവൻ നായർ, രാജ്കുമാർ, കെ. കെ. ഗോപിനാഥൻ നായർ, കൃഷ്ണകുമാർ, അഡ്വ. പ്രകാശ് ചരളേൽ, കെ. ആർ. വേണുഗോപാൽ, പി. ആർ. ഷാജി, എം.റ്റി. ഭാസ്‌കരപണിക്കർ, രാധ എസ്.നായർ, സത്യൻനായർ, റ്റി. ആർ. ഗോപാലകൃഷ്ണൻ നായർ, അനിൽപുല്ലാട് എന്നിവർ പ്രസംഗിച്ചു.