പെരുനാട് : എസ്. എൻ. ഡി. പി. യോഗം 79-ാം കക്കാട് യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണോത്സവ് 2022 യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സോനു പ്രകാശിന്റെ അദ്ധ്യക്ഷതയിൽ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി. പ്രസാദ്,
ശാഖ സെക്രട്ടറി എ. വി. സോമരാജൻ, മാമ്പാറ വാർഡ് വികസന സമിതി കൺവീനർ എം.കെ മോഹൻദാസ് എന്നിവർ പങ്കെടുത്തു.
പമ്പാ നദിയിൽ അപകടത്തിൽപ്പെട്ട അയ്യപ്പ ഭക്തനെ രക്ഷിച്ച സാജൻ മൂഴിക്കലിനെ അനുമോദിച്ചു. മുതിർന്ന അദ്ധ്യാപകരായ സുധാ ഭാസി, അനിത.ഡി., വി. പ്രസാദ് തുടങ്ങിയവരെ ആദരിച്ചു. എസ്. എസ്. എൽ. സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ആദിത്യ അജയൻ, പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ മേഘ ബിജു എന്നിവർക്ക് സ്‌കോളർഷിപ്പ് നൽകി.