പത്തനംതിട്ട : 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ജീർണിച്ച നിലയിൽ തെങ്ങിൻകുഴിയിൽ കണ്ടെത്തി. ഏനാത്ത് വേമ്പനാട്ട് മുക്ക് അജികുമാറിന്റെ വേമ്പനാട്ടഴികത്ത് വീടിന്റെ പിന്നിലുള്ള പ്രകാശിന്റെ പുരയിടത്തിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടത്. കാവികൈലി മാത്രമാണ് ധരിച്ചിട്ടുള്ളത്. അജികുമാർ ഒറ്റയ്ക്കാണ് താമസം. ഇന്നലെ രാവിലെ മുതൽ ഇയാളെ കാണാനില്ല. വീട് പൂട്ടിയിട്ട നിലയിലാണ്.