പത്തനംതിട്ട: സി.ഐ.ടി.യു ജില്ലാ സമ്മേളനം നാളെയും മറ്റന്നാളും കോന്നി ശബരി ഓഡിറ്റോറിയത്തിൽ നടക്കും. 364 പ്രതിനിധികൾ പങ്കെടുക്കും . നാളെ രാവിലെ 10 ന് പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി. പി. രാമകൃഷ്ണൻ എം. എൽ. എ ഉദ്ഘാടനം ചെയ്യും . സംസ്ഥാന ഭാരവാഹികളായ കെ പി. മേരി , കെ. ജെ. തോമസ് , എൻ. പത്മലോചനൻ , കെ. ജയമോഹനൻ , അഡ്വ . പി. സജി എന്നിവർ പങ്കെടുക്കും .8 ന് വൈകിട്ട് 4 ന് കോന്നിയിൽ റാലിയും പൊതു സമ്മേളനവും നടക്കും . ഈ സമ്മേളന കാലയളവിൽ മെമ്പർഷിപ്പിൽ കാര്യമായ വർദ്ധന വരുത്തുന്നതിന് കഴിഞ്ഞിട്ടുണ്ടന്ന് ഭാരവാഹികൾ പറഞ്ഞു . . രാജ്യത്തെ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സമ്മേളനത്തിൽ ചർച്ച നടത്തും . വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി. ജെ. അജയകുമാർ, പ്രസിഡന്റ് കെ .സി. രാജഗോപാലൻ, സംഘാടകസമിതി ചെയർമാൻ ശ്യാംലാൽ എന്നിവർ പങ്കെടുത്തു.