ചെങ്ങന്നൂർ: വിശ്വകർമ്മ ദിനമായ സെപ്തംബർ 17ന് വി.എസ്.എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മദിനാഘോഷവും സാംസ്‌കാരിക സമ്മേളനവും നടത്തുമെന്ന് താലൂക്ക് ജനറൽ സെക്രട്ടറി മനുകൃഷ്ണൻ. എം പത്രസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ സന്തോഷ് ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.സി കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ സീരിയൽ ആർട്ടിസ്റ്റ് ഗൗരി കൃഷ്ണ അനുമോദിക്കും. വി.എസ്.എസ് ബോർഡ് അംഗം കെ.എ ശിവൻ മുഖ്യപ്രഭാഷണം നടത്തം. മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ദീപ ഉണ്ണികൃഷ്ണൻ, ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്‌സൺ മറിയാമ്മ ജോൺഫിലിപ്പ്, വൈസ് ചെയർമാൻ ഗോപു പുത്തൻമഠത്തിൽ, കൗൺസിലർമാരായ ഷേർളി രാജൻ, സിനി ബിജു, വി.എസ്.എസ് ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി ടി.കെ മഹാദേവൻ, എൻ.എഫ്.പി.ആർ സംസ്ഥാന പ്രസിഡന്റ് ബി.കൃഷ്ണകുമാർ, കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. ഡി. വിജയകുമാർ, സി.പി.എം ചെങ്ങന്നൂർ ഏരിയാസെക്രട്ടറി അഡ്വ.ശശികുമാർ, ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, വി.എസ്.എസ് ബോർഡ് അംഗങ്ങളായ മഹേശ്വരി അനന്തകൃഷ്ണൻ, സതീഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി രാജു ആചാരി, താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി കെ.എൻ, വണ്ടിമല ദേവസ്ഥാനം പ്രസിഡന്റ് ടി.സി ഉണ്ണി കൃഷ്ണൻ, സ്റ്റോൺ മെറ്റൽ ഇൻഡസ്ട്രിയൽ കോർപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.എൻ സരേഷ്, ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്.വി പ്രസാദ്, മഹിളാസംഘം ജില്ലാ പ്രസിഡന്റ് രമണി നടരാജൻ, വി,എസ്.എസ് താലൂക്ക് യൂണിയൻ ജോയിന്റ് സെക്രട്ടറി എം.ജി മായ, മഹിളാസംഘം താലൂക്ക് പ്രസിഡന്റ് സാവിത്രി അമ്മാൾ, യുവജന ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വൈഷ്ണവ്, താലൂക്ക് പ്രസിഡന്റ് പ്രശാന്ത് എന്നിവർ പ്രസംഗിക്കും.
വി.എസ്.എസ് താലൂക്ക് ജനറൽ സെക്രട്ടറി മനുകൃഷ്ണൻ എം. സ്വാഗതവും താലൂക്ക് ട്രഷറർ അശോക് രാജ് നന്ദിയും പറയും. സമ്മേളനത്തിന് മന്നോടിയായി രാവിലെ 9.30ന് വെള്ളാവൂർ ജംഗ്ഷനിൽ നിന്ന് ഘോഷയാത്ര ആരംഭിച്ച് നഗരത്തിലൂടെ സമ്മേളന നഗരിയിൽ സമാപിക്കും. പരിപാടികൾക്ക് തുടക്കം കുറിച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി യൂത്ത് ഫെഡറേഷന്റെ നേതൃത്വത്തിൽ നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ പങ്കെടുക്കുന്ന വിളംബര ഘോഷയാത്ര നടത്തും. 16ന് ഉച്ചയ്ക്ക് 2.30ന് കോട്ടയിൽ നിന്ന് ആരംഭിക്കുന്ന വിളംബരയാത്ര വണ്ടിമല ദേവസ്ഥാനത്ത് സമാപിക്കും. എല്ലാ ശാഖാ മന്ദിരങ്ങളിലും സ്വീകരണം നൽകും. പത്രസമ്മേളനത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.സി കൃഷ്ണൻകുട്ടി, ട്രഷറർ ടി.എസ് അശോക് രാജ് എന്നിവരും പങ്കെടുത്തു.