കോന്നി: മലയോരമേഖലയിൽ പകർച്ചപ്പനി പടരുന്നു. കോന്നി ഗവ മെഡിക്കൽ കോളേജിലും താലൂക്ക് ആശുപത്രിയിലും പനിക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. സ്വകാര്യ ആശുപ്രതികളിലെത്തുന്നവരുടെ എണ്ണവും പനിക്ക് സ്വയം ചികിത്സ നടത്തുന്നവരുടെ എണ്ണവും കൂടി എടുത്താൽ ഇതിലും കൂടും. പനിയോടൊപ്പം തലവേദനയും ശരീരവേദനയുമാണ് അനുഭവപ്പെടുന്നത് .ആറും ഏഴും ദിവസത്തെ വിശ്രമം ആവശ്യമാണ്. കൊവിഡ് ബാധിതരും പനി ബാധിതരിൽ ഉൾപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. കോന്നി, തണ്ണിത്തോട് , മലയാലപ്പുഴ , കലഞ്ഞൂർ, അരുവാപ്പുലം പഞ്ചായത്തുകളിലാണ് പനി പടരുന്നത്.