പത്തനംതിട്ട: കോന്നി ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേത്യത്വത്തിൽ ലൈഫ് ശരീര ദാതാക്കളുടെ കുടുംബ സംഗമം നാളെ വൈകിട്ട് 3 ന് കോന്നി ചന്ത മൈതാനിയിൽ നടക്കും. ശരീരം ദാനം ചെയ്ത വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്‌നേഹസംഗമം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും . കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും പുതിയ ശരീരദാതാക്കളുടെ സമ്മതപത്രം അഡ്വ . കെ.യു. ജനീഷ്‌കുമാർ എം.എൽ.എ സ്വീകരിക്കും. സർട്ടിഫിക്കറ്റ് വിതരണം കെ.പി.ഉദയഭാനു നിർവഹിക്കും . പാർവതി ജഗീഷിന്റെ സംഗീതപരിപാടിയും ഉണ്ടായിരിക്കും. സൊസൈറ്റിയുടെ പ്രവർത്തന മേഖലയിലുള്ള 706 കിടപ്പുരോഗികളുടെ ഗൃഹകേന്ദ്രീകൃത പരിചരണം നടത്തിവരുന്നതായി ഭാരവാഹികൾ പറഞ്ഞു . എലിയറയ്ക്കൽ കേന്ദ്രമാക്കി വീടുകളിൽ സാന്ത്വന പരിചരണത്തിന് അസൗകര്യമുള്ള രോഗികൾക്കുവേണ്ടി സ്‌നേഹാലയം എന്ന പേരിൽ സാന്ത്വന കേന്ദ്രവും പ്രവർത്തിക്കുന്നു. .. ശരീരം പഠനാവശ്യത്തിന് ദാനം ചെയ്യുവാൻ ആഗ്രഹിക്കുന്നവർ 9447519214 , 9593025617 , 9447593014 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം . വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ശ്യാംലാൽ, സെക്രട്ടറി കെ. എസ്. ശശികുമാർ, ട്രഷറർ സി. കെ. സുരേഷ്, ലൈഫ് അവയവദാന ശരീരദാന ചെയർ പേഴ്‌സൺ കേണൽ ഇന്ദിരാദേവി, വി. രംഗനാഥ്, ടി. രാജേഷ്‌കുമാർ എന്നിവർ പങ്കെടുത്തു