daily
ഓണം ആനുകൂല്യങ്ങൾ നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് ബി.എം.എസ് പത്തനംതിട്ട ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിൽ നടത്തിയ ധർണ ബി.എം.എസ് ജില്ലാ സെക്രട്ടറി എ. കെ. ഗിരീഷ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ജില്ലാ ഓഫീസിന് മുന്നിൽ ധർണ നടത്തി. ബി.എം.എസ് ജില്ലാ സെക്രട്ടറി എ.കെ. ഗിരീഷ് ഉദ്ഘാടനം ചെയ്തു.

കെ.എസ്.ടി.ഇ.എസ്. സംസ്ഥാന സെക്രട്ടറി കെ.എൽ. യമുനാദേവി, ജില്ലാ പ്രസിഡന്റ് എ.എസ്. രഘുനാഥ്, ജില്ലാ സെക്രട്ടറി എം.കെ. പ്രമോദ്, ജില്ലാ ഖജാൻജി ആർ. വിനോദ് കുമാർ, പത്തനംതിട്ട യൂണിറ്റ് സെക്രട്ടറി ജി. മനോജ്, പി.ജി. മഹേഷ് എന്നിവർ നേതൃത്വം നൽകി.