തെങ്ങമം: ഗാനരചയിതാവ് അനിൽ പനച്ചൂരാന്റെ സ്മരണാർത്ഥം കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച കിളിക്കൊഞ്ചൽ സീസൺ 2 കവിതാലാപന മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി. സിവിൽ സർവീസ് റാങ്ക് ജേതാവ് രോഹിൻ രാജ് ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര സാമൂഹികനീതി വകുപ്പിന്റെ പുരസ്‌കാരം നേടിയ കണ്മണിയെ ആദരിച്ചു. ജയകുമാർ പി, വിമൽ കുമാർ എസ്, നോവലിസ്റ്റ് തെങ്ങമം ഗോപകുമാർ, ശൂരനാട് രാധാകൃഷ്ണൻ, രാമചന്ദ്രൻ നായർ,ബിജു ബി.കെ,ബിനു വെള്ളച്ചിറ, കെ.എൻ.സുനിൽ കുമാർ, വി.അനൂപ് , സച്ചിൻ എസ്. നായർ, ഗോവിന്ദ്. കെ,അഭിമന്യു.ബി എന്നിവർ പ്രസംഗിച്ചു. ശ്രീലക്ഷ്മി.എസ്, അജില .എസ്. പി, മിഥില സുദർശൻ, ഗംഗ.എസ് ,പ്രത്യുഷ് .ബി എന്നിവരാണ് വിജയികൾ.