hindi

ചെറുകോൽ: ഗവ. യു.പി. സ്‌കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ ഹിന്ദി ദിനാചരണം പ്രഥമാധ്യാപിക വി. സി. ജയശ്രീ ഉദ്ഘാടനം ചെയ്തു. അധ്യാപകൻ കെ. എ. തൻസീർ ഹിന്ദിദിന സന്ദേശം നൽകി. സ്‌കൂൾ ലീഡർ സൻഹ തൻസീർ, കൃപാ രാജേഷ്, അമീർ സുൽത്താൻ എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രശ്‌നോത്തരി, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി.