 
മല്ലപ്പള്ളി :കൃഷിയിൽ നൂറുമേനി വിളവെടുത്ത് ശ്രദ്ധേയനാവുകയാണ് പതിനാറുകാരനായ അപ്പു.
എഴുമറ്റൂർ ഗ്രാമ പഞ്ചായത്തിൽ 13-ാം വാർഡിലെ മണപ്പുറത്ത് വീട്ടിൽ പ്രദീപിന്റെയും ദിവ്യയുടെയും മകനാണ് അപ്പു (ആദിത്യൻ എം.പി) . ഇത്തവണ ഇവിടെ ഓണസദ്യ അപ്പുവിന്റെ കാർഷിക വിളകൾ കൊണ്ടായിരുന്നു. ഏത്തൻ , ചേന, ചേമ്പ്, കാച്ചിൽ,മത്തൻ, ഇഞ്ചി, വഴുതന, വെള്ളരി, പച്ചമുളക് ,പാവയ്ക്കാ, പയർ, ചീര ഇങ്ങനെ നീളുന്നു അപ്പുവിന്റെ കൃഷികൾ . പത്താം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ 34 സെന്റ് പറമ്പിലായിരുന്നു കൃഷി തുടങ്ങിയത്. ഭൂമി ഒരുക്കുന്നതിന് മാത്രം ഒരു പണിക്കാരനുണ്ടായിരുന്നു. വിത്തുകൾ കൃഷിഭവനിൽ നിന്നും മല്ലപ്പള്ളിയിലെ പൊതുവിപണിയിൽ നിന്നും ലഭിച്ചു. കൃഷിയിൽ നൂറുമേനി വിളയിച്ച അപ്പുവിന് എസ് എസ് എൽസി പരീക്ഷയിൽ 86 ശതമാനം മാർക്ക് ഉണ്ടായിരുന്നു, കുന്നന്താനം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയാണ് ഇപ്പോൾ