പന്തളം: വിശ്വകർമ്മ സർവീസ് സൊസൈറ്റി അടൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷം ശനിയാഴ്ച പന്തളത്ത് നടക്കും. രാവിലെ 7. 30ന് പതാക ഉയർത്താൽ, 8. 30ന് വിശ്വകർമ്മ ദേവ പാരായണം, രണ്ടിന് എം. എം.ജംഗ്ഷനിൽ നിന്ന് ഘോഷയാത്ര, വൈകിട്ട് നാലിന് എൻ ബീസ് ഒാഡിറ്റോറിയത്തിൽ സാംസ്‌കാരിക സമ്മേളനം. വി.എസ്.എസ് സംസ്ഥാന കൗൺസിലർ വിനോദ് തച്ചവേലിൽ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയർമാൻ ഉല്ലാസ് അജന്ത അദ്ധ്യക്ഷത വഹിക്കും. ഗോപിനാഥൻ വി ശ്വകർമ്മ സന്ദേശം നൽകും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം, പി.ബി. ഹർഷകുമാർ, ഡി.സി.സി .ജനറൽ സെക്രട്ടറി ജീ. രഘുനാഥ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ: പന്തളം പ്രതാപൻ. ഹരിപ്രസാദ്, അനീഷ് കലഞ്ഞൂർ, സതീഷ് എം.കെ. എന്നിവർ പങ്കെടുക്കും.