കോന്നി: നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികൾ 11 പഞ്ചായത്തിലും ഒക്ടോബർ 30 നു മുമ്പ് ടെൻഡർ ചെയ്യുമെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കളക്ടറേറ് കോൺഫറൻസ് ഹാളിൽ ചേർന്ന കേരള വാട്ടർ അതോറിറ്റി ചെയർമാൻ പ്രണബ് ജ്യോതിനാഥ് വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ വെങ്കട്ടസപതി, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ എന്നിവരുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.