ഏനാദിമംഗലം: ഗ്രാമപഞ്ചായത്തിലെ വളർത്തുമൃഗങ്ങൾക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള വാർഡുതല പ്രതിരോധ കുത്തിവയ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാം വാഴോട് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ മിനി മനോഹരൻ, സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു