lulu-
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. വീട് നിര്‍മ്മാണത്തിനുള്ള 20 ലക്ഷം രൂപ ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിയുടെ സെക്രട്ടറി ഇ.എ ഹാരീസ് , ലുലു ഗ്രൂപ്പ് ഇന്ത്യാ മീഡിയ കോ-ഓഡിനേറ്റര്‍ എന്‍.ബി സ്വരാജ് എന്നിവര്‍ ചേര്‍ന്ന് സലാം കുമാറിന്റെ വീട്ടിലെത്തി കൈമാറുന്നു

റാന്നി : കൊവിഡ് കാലത്ത് വൈകല്യത്തെ മറികടന്ന് സന്നദ്ധ പ്രവർത്തനം നടത്തിയ സലാം കുമാറിന് വീട് നിർമ്മിക്കാൻ 20 ലക്ഷം രൂപ നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. യൂസഫലിയുടെ സെക്രട്ടറി ഇ.എ ഹാരീസ് , ലുലു ഗ്രൂപ്പ് ഇന്ത്യാ മീഡിയ കോഓഡിനേറ്റർ എൻ.ബി സ്വരാജ് എന്നിവർ വീട്ടിലെത്തി തുക കൈമാറി. അരയ്ക്ക് താഴെ തളർന്ന സലാംകുമാർ കൊവിഡ് കാലത്ത് സ്വന്തം വാഹനത്തിൽ കൊവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കുകയും മറ്റ് സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തത് ശ്രദ്ധനേടിയിരുന്നു.

തുടർന്നുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്കായി പ്രദേശത്തെ വാട്ട്സ് ആപ് കൂട്ടായ്മക്ക്
ലുലു ഗ്രൂപ്പ് നൽകുന്ന ആംബുലൻസും ഉടൻ കൈമാറും.
പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി, വൈസ് പ്രസിഡന്റ് രാജൻ നീരംപ്ലാക്കൽ, റെജി വാലുപുരയിടത്തിൽ, ഓമന പ്രസന്നൻ, സോണിയ മനോജ്, ഷാജി ഇറക്കൽ, ഷാജി കാട്ടൂർ, അജിത്, എഡ്വിൻ എന്നിവർ പങ്കെടുത്തു.