പന്തളം: പേവിഷ ബാധയ്ക്കെതിരെ തെരുവ് നായ്ക്കൾക്കും വീട്ടിൽ വളർത്തുന്ന നായകൾക്കുമുള്ള വാക്‌സിനേഷൻ ക്യാമ്പ് ഇന്ന് നടത്തും. പന്തളം മുനിസിപ്പാലിറ്റിയുടെയും, മൃഗശുപത്രിയുടെയും നേതൃത്വത്തിൽ നടക്കുന്ന പരിപാടിയുടെ മുനിസിപ്പാലിറ്റിതല ഉദ്ഘാടനം രാവിലെ 9.30ന് അറിഞ്ഞിവിള ജംഗ്ഷനിൽ നഗരസഭ. ചെയർപേഴ്‌സൺ സുശീല സന്തോഷ് നിർവഹിക്കും. സ്ഥലവും സമയവും- 1. അറിഞ്ഞിവിള ജംഗ്ഷൻ (രാവിലെ 9.30 മുതൽ 11.30വരെ) - അറിഞ്ഞിവിള, പാലതടം, മുളക്കുംതുണ്ടിൽ, പൂവണ്ണാംതടത്തിൽ, നന്ത്യാട്ടുവിള ഭാഗം. 2.എം. എസ്. എം ജംഗ്ഷൻ ( 10 മുതൽ 11.30 വരെ) - മോടിപ്പുറത്തു കിഴക്കേതിൽ മുതൽ കൂട്ടംവെട്ടി വരെയുള്ള ഭാഗങ്ങൾ. 3. പന്തളം മാർക്കറ്റ് (ഉച്ചക്ക് 12 മുതൽ 2 വരെ) - ചെളിതടത്തിൽ, തുണ്ടിൽ. ജംഗ്ഷന് സമീപമുള്ള പ്രദേശം