തുമ്പമൺ താഴം : ടാഗോർ ലൈബ്രറിയിൽ ഗ്രന്ഥശാലാ ദിനം ആചരിച്ചു. ലൈബ്രറി പ്രസിഡന്റ് എ. പൊടിയൻ യോഗം ഉദ്ഘാടനം ചെയ്തു. നിർവാഹകസമിതിയംഗം സൂസമ്മ ജോൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മുൻ അംഗങ്ങളായ അഡ്വ:ബാബു സാമൂവൽ, വി. റ്റി. എസ്. നമ്പൂതിരി, നിർവാഹക സമിതി അംഗം പി. കെ. മാത്യു, കെ. പി. ഭാസ്‌കരൻ, പി. കെ. ബാലകൃഷ്ണ പിള്ള, എ. കെ. രാജപ്പൻ ആചാരി തുടങ്ങിയവർ പ്രസംഗിച്ചു.