
പത്തനംതിട്ട : വളർത്തുനായകൾക്കും പൂച്ചകൾക്കും നഗരത്തിൽ വാക്സിനേഷൻ ആരംഭിച്ചു. ഈ മാസം 20 വരെ ക്യാമ്പയിൻ തുടരും. കൂടാതെ ബുധൻ,ശനി ദിവസങ്ങളിൽ 8 മുതൽ 5 വരെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കുത്തിവയ്പ്പിനുള്ള സൗകര്യമുണ്ടാകും. തെരുവ് നായ്ക്കൾക്കും വാക്സിനേഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. കോടതി - സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വാക്സിനേഷൻ പ്രവർത്തനങ്ങൾ. തദ്ദേശസ്ഥാപനങ്ങളുടെ ജില്ലാതല യോഗത്തിന് ശേഷം മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.അജിത് കുമാർ പറഞ്ഞു.