hashish-
അത്തിക്കയത്തുനിന്നും പിടികൂടിയ ഹാഷിഷ് ഓയിൽ

പത്തനംതിട്ട : എക്സൈസ് റെയ്ഡിൽ രണ്ടു ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. കടുമീൻചിറ മാരാരിൽ വീട്ടിൽ അതുൽ ബാബു (26 ) വിനെതിരെ കേസെടുത്തു. എക്സൈസിനെ കണ്ട് ഹാഷിഷ് ഓയിൽ ഉപേക്ഷിച്ച് ഇയാൾ വീട്ടിൽ നിന്ന് ഒാടിരക്ഷപ്പെടുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ 10000 രൂപ വില വരുന്ന ലഹരി മരുന്നാണിത്.ചിറ്റാർ റേഞ്ച് ഇൻസ്പെക്ടർ ബി.ദിനേശ് , അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. ഇർഷാദ് , പ്രിവന്റീവ് ഓഫീസർ എം.ആർ . ഹരികുമാർ . സിവിൽ എക്സൈസ് ഓഫീസർമാരായ ശരത് . എം.എസ് , ആസിഫ് സലീം, ഷെഹിൻ . എ .കെ .സംഗീത എന്നിവർ റെയ്ഡിൽ പങ്കെടുത്തു.