 
കോന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണത്തിന് തടസമായി നിന്ന കോന്നി സെൻട്രൽ ജംഗ്ഷനിലെ കട പൊളിച്ചുനീക്കി. സെൻട്രൽ ജംഗ്ഷൻ -ആനക്കൂട് റോഡിന്റെ ഇടതുഭാഗത്തെ ആദ്യത്തെ കടയായിരുന്നു ഇത്.റോഡ് നിർമ്മാണത്തിന്റെ ഭാഗമായി സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് ഐലന്റ് നിർമ്മിക്കാനായി മൂന്ന് ഭാഗത്തെയും കടകൾ പൊളിച്ചുനീക്കി പണികൾ ആരംഭിച്ചിരുന്നു. ഈ കട പൊളിക്കുന്നതിനെതിരെ ഉടമ കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവിനെ തുടർന്നാണ് ഇന്നലെ ഉച്ചയോടെ കട പൊളിച്ച് നീക്കിയത്.