പത്തനംതിട്ട: വയലിലെ ചെളിയിൽ പുതഞ്ഞുകിടന്ന യുവാവിന്റെ ജീവൻ രക്ഷിച്ച് പൊലീസ്. മൈലപ്ര മണ്ണാറക്കുളഞ്ഞിയിൽ വയലിലെ ചെളിയിൽ അരക്കെട്ടോളം പുതഞ്ഞു യുവാവ് കിടക്കുന്നതായി ഇന്നലെ രാവിലെ പത്തിന് മൈലപ്ര പഞ്ചായത്ത് നാലാം വാർഡ് അംഗം ജെസി സാമുവേലാണ് മലയാലപ്പുഴ പൊലീസിനെ അറിയിച്ചത്. തുടർന്ന് മലയാലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ വിജയന്റെ നിർദേശാനുസരണം എസ് ഐമാരായ അനീഷ്, സലിം, സി .പി. ഓ അഖിൽ. ജനമൈത്രി ബീറ്റ് ഓഫീസർ മാരായ മനോജ് സി . കെ , അരുൺ രാജ് എന്നിവരെത്തി ചെളിയിൽ നിന്ന് യുവാവിനെ വലിച്ചുകയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. കാലുകൾ കോച്ചിമരവിച്ച നിലയിലായിരുന്നു യുവാവ്. പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. പോരുവഴി സ്വദേശിയായ ഇയാൾ മാനസിക അസ്വാസ്ഥ്യമുള്ളയാളാണ്.