16-pdm-digital-survey
ഡിജിറ്റൽസർവ്വേ പദ്ധതിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിക്കുന്നു

പന്തളം:പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്‌ നടപ്പിലാക്കുന്ന ഡിജിറ്റൽസർവേ പദ്ധതിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് .രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോൺ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ, ശ്രീകുമാർ ,പ്രിയജ്യോതികുമാർ, പൊന്നമ്മ വർഗീസ്, കെ.ആർ രഞ്ജിത്ത്, എ കെ സുരേഷ്, ശ്രീവിദ്യ. സി. ഡി .എസ് ചെയർ പേഴ്‌സൺ രാജി പ്രസാദ് . സി.കെ.രവിശങ്കർ, അജിത്ത് കുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അംബിക. സി എന്നിവർ പങ്കെടുത്തു.