
കോന്നി: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്. പി. സി.യൂണിറ്റും ജനമൈത്രി പൊലീസും സംയുക്തമായി മയക്കു മരുന്ന് ഉപയോഗവും വിപണനവും തടയുന്നതിനായി ഉണർവ് പദ്ധതി തുടങ്ങി. പൊലീസ് ഇൻസ്‌പെക്ടർ രതീഷ് ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർമാരായ സജു എബ്രഹാം, സുരേഷ് ചന്ദ്ര പണിക്കർ,ജനമൈത്രി എസ്. സി. പി. ഒ മാരായ രാജീവ്, ഷിബു സി. പി. ഒ മാരായ ബിനു, ശ്രീകുമാർ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ എസ് ബിന്ദു, എസ് സുഭാഷ് എന്നിവർ പ്രസംഗിച്ചു.