പത്തനംതിട്ട: ഓമല്ലൂരിൽ അച്ചൻകോവിലാറ്റിൽ തോട്ടയിടുന്നതിനിടെ രണ്ട് പേർക്ക് പൊള്ളലേറ്റു. പൈവള്ളി പ്രദേശവാസികളായ രതീഷ്, മനു എന്നിവർക്കാണ് പൊള്ളലേറ്റത്. രതീഷിന്റെ കാൽപ്പാദം അറ്റു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് നാൽപ്പത് ശതമാനത്തിലേറെ പൊള്ളലേറ്റതായി കണ്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവമെന്ന് പത്തനംതിട്ട പൊലീസ് പറഞ്ഞു.