കോന്നി:മലയാലപ്പുഴ പഞ്ചായത്തിലെ കിഴക്കുപുറം ജംഗ്ഷനിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു, രാത്രിയിൽ വെളിച്ചക്കുറവായതിനാൽ വാഹന യാത്രക്കാരും കാൽനടയാത്രക്കാരും ബുദ്ധിമുട്ടുന്നു. തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്. ശബരിമല സീസണിൽ തമിഴ് നാട്ടിൽ നിന്ന് അച്ചൻകോവിൽ -കല്ലേലി- കോന്നി വഴി കാൽനടയായി വരുന്ന ശബരിമല തീർത്ഥാടകർ കിഴക്കുപുറം വഴിയാണ് മലയാലപ്പുഴ ക്ഷേത്രത്തിലേക്കും തുടർന്ന് എരുമേലിയിലേക്കും പോകുന്നത്. ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി പ്രകാശ് കിഴക്കുപുറം ആവശ്യപ്പെട്ടു.