മല്ലപ്പള്ളി : മുള്ളൻകുഴി സഖ്യം കോളനി പുനരുദ്ധാരണ നവീകരണ മാസ്റ്റർ പ്ലാൻ സമർപ്പണം ആന്റോ ആന്റണി എം.പി നിർവഹിച്ചു .പ്രസിഡന്റ് എം.ആർ. ജയൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ് സഖ്യം കോളനി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും, തിരുവല്ല നഗരസഭ മുൻ വൈസ് ചെയർമാൻ വി.ജിനചന്ദ്രൻ നിയമാവലിയും പ്രകാശനം ചെയ്തു. കീഴ് വായ്പൂര് പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് ,എം.സി.ഗോപി സെക്രട്ടറി എം.കെ.രഘു ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു സുഭാഷ് ,പഞ്ചായത്തംഗം ഗീതു.ജി.നായർ, ഇ.എസ് സുമ ,എം.കെ ഗോപി എന്നിവർ സംസാരിച്ചു.