മല്ലപ്പള്ളി : സുഹൃത്തുക്കളായ രണ്ടു യുവാക്കൾക്ക് വാക്കുതർക്കത്തെ തുടർന്ന് വെട്ടേറ്റു. തടസം പിടിക്കാനെത്തിയ യുവാവിനും പരിക്ക്. ആനിക്കാട് നൂറോമ്മാവ് തേക്കട പൂവേലിൽ ജയചന്ദ്രൻ ( 45 ), മുക്കാട്ട് മേപ്രത്ത് ഉദയകുമാർ (48) എന്നിവർ തമ്മിലാണ് വാക്കുതർക്കം ഉണ്ടായത്. ഉദയകുമാറിനെ കീഴ് വായ്പൂര് പൊലീസ് അറസ്റ്റുചെയ്തു .ഗുരുതരമായി പരിക്കേറ്റ ജയചന്ദ്രൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഉദയകുമാറിനും പരിക്കേറ്റിട്ടുണ്ട്.തടസം പിടിക്കുവാൻ ചെന്ന കുന്നുംപുറത്ത് കൊച്ചുതുണ്ടിയിൽ അനിൽകുമാറിനും (45 ) പരിക്കേറ്റു.