1
പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡിൽ പാടിമണ്ണിന് സമീപം ഇന്നലെ രാവിലെ ഉണ്ടായ ഗതാഗതക്കുരുക്ക്.

മല്ലപ്പള്ളി :പൂവനക്കടവ് ചെറുകോൽപ്പുഴ റോഡിൽ കലുങ്കുകളുടെ നവീകരണം പ്രവർത്തികൾ കാര്യക്ഷമായിനടക്കുമ്പോഴും വാഹന നിയന്ത്രണത്തിന് സംവിധാനങ്ങളില്ലെന്ന് പരാതി. ഇന്നലെ രാവിലെ കൊച്ചരപ്പിനും - പാടിമണ്ണിനും ഇടയിൽ രാവിലെ 9 ന് മിനിറ്റുകളോളം ഗതാഗത സ്തംഭിച്ചു. ഇവിടെ 50 മീറ്ററിനുള്ളിൽ രണ്ട് കലുങ്കുകളുടെ നിർമ്മാണ പ്രവർത്തികളാണ് നടന്നു വരുന്നത്. റോഡിൽ ഇരുവശങ്ങളിലായി കലുങ്കുകൾക്കായി കുഴികളുടെ നിർമ്മാണവും കൊച്ചരപ്പ് ജംഗ്ഷനിൽ ഒരു വശത്തെ കലുങ്ക് നിർമ്മാണവും പൂർത്തിയായി. രണ്ട് കോടിയുടെ നിർമ്മാണ പ്രവർത്തികളാണ് നടന്നുവരുന്നത്.വാഹന നിയന്ത്രണത്തിന് സംവിധാനം ഇല്ലാത്തതും ,മുന്നറിയിപ്പ് ബോർഡുകളുടെ അഭാവവും,ഭാരം കയറ്റിയ വലിയ വാഹനങ്ങളുടെവരവും ഗതാഗതം തടസത്തിന് കാരണമായി. അധികൃതർ അടിയന്തരമായി ഇടപെട്ട് നടപടി എടുക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാണ്.