1
വെണ്ണിക്കുളം പൂവത്തിളപ്പ് - നാരകത്താനി റോഡ് ആദ്യഘട്ടത്തെ ടാറിംങ് മാത്രം പൂർത്തിയായ നിലയിൽ

മല്ലപ്പള്ളി : താലൂക്കിൽ തിരുവല്ല നിയോജകമണ്ഡലത്തിൽപ്പെട്ട മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളിലെ പ്രധാന റോഡുകളുടെ നിർമ്മാണം പൂർത്തികരിക്കുന്നില്ലെന്ന് ആക്ഷേപം. പല റോഡുകൾക്കും കരാർ വച്ചത് 2021 ഓഗസ്റ്റ് 9ന്. നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കേണ്ടത് 2023 ഫെബ്രുവരി 7 നും. 23.119 കിലോമീറ്റർ ദൈർഘ്യത്തിൽ ബി.എം ബി.സി നിലവാരത്തിൽ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. റീബിൽഡ് കേരള ഇൻഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി മല്ലപ്പള്ളി - കോമളം (5.46 കിലോമീറ്റർ) വെണ്ണിക്കുളം പൂവത്തിളപ്പ് - നാരകത്താനി(1.കിമീ) കവുങ്ങും പ്രയാർ - പാട്ടക്കാല (3.19 കിമീ) കോമളം - കല്ലൂപ്പാറ ( 3.80കിമീ) കടമാൻകുളം - ചെങ്ങരൂർ (2.91 കിമീ) മൂശാരിക്കവല - പരിയാരം (1.10 കിമീ ) കാവിൻപുറം - പാലത്തിങ്കൽപടി (2.33 കിമീ ) കാവിൻപുറം - പടുതോട് (2.46 കിമീ ) എന്നീ റോഡുകളുടെ നിർമ്മാണ പ്രവർത്തികളിൽ ഒന്നാമത്തെ പാളിയായ ബിഎം മാത്രമാണ് ചെയ്തിട്ടുള്ളത്. ഇതിൽ ഒട്ടുമിക്ക റോഡുകളുടേയും വിവിധ ഇടങ്ങളിൽ ഓടകളുടെയും, സംരക്ഷണഭിത്തികളുടെയും, കലുങ്കുകളുടെയും നിർമ്മാണം പൂർത്തിയായെങ്കിലും കാവിൻപുറം - പടുതോട് റോഡിന്റെ നിർമ്മാണ പ്രവർത്തിത്തികൾ മന്ദഗതിയിലാണ്. ഇടയ്ക്കിടെ പെയ്യുന്ന ശക്തമായ മഴയാണ് പദ്ധതിയ്ക്ക് തടസമാവുന്നതെങ്കിലും സംസ്ഥാന പാതയെയും , ജില്ലാ റോഡുകളെയും ബന്ധിപ്പിക്കുന്ന പൂർത്തിയായാൽ മാത്രമെ യാത്ര ദുരിതത്തിന് പരിഹാരമാകുയുള്ളു.

................

3പഞ്ചായത്തുകളിലെ റോഡുകൾ
നന്നാക്കാൻ അനുവധിച്ച തുക 102.89 കോടി