പെരിങ്ങനാട്: മലമേക്കര - ആലുംമൂട് റോഡിലെ ഓടയ്ക്ക് മുകളിലൂടെ ടിപ്പർ ലോറികൾ കയറിയിറങ്ങി ഓടയുടെ സ്ലാബ് തകർത്തു . നിലവിൽ നവീകരണം നടക്കുന്ന റോഡാണ്. പാലവിളമുക്ക് ഭാഗത്താണ് ഓടയുടെ സ്ലാബ് തകർത്തത്. റോഡരികിലുള്ള വസ്തുവിൽ നിന്ന് മണ്ണുമായി പോകുന്ന ടിപ്പർ ലോറികളാണ് ഓടയ്ക്കു മുകളിൽക്കൂടി കയറിയിറങ്ങി സ്ലാബ് തകർത്തത്. നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ചതാണ് ഓട . ഏതാനും ദിവസം മുൻപും ഇവിടെ സ്ലാബ് തകർത്തിരുന്നതായി നാട്ടുകാർ പറഞ്ഞു മണ്ണുമായി ടിപ്പർ ലോറികൾ പായുന്നതിനാൽ റോഡ് ചെളിക്കുളമായി. .മഴയുടെ സാഹചര്യത്തിൽ മണ്ണെടുപ്പിന് ജില്ലാ കളക്ടർ നിരോധന ഉത്തരവ് നൽകിയിരുന്നെങ്കിലും ഈ ഭാഗത്ത് ആ സമയത്തും മണ്ണെടുപ്പ് നടന്നിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.