അടൂർ : റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് ശാഖയുടെയും ഏനാദിമംഗലം പഞ്ചായത്തിന്റെയും ഇളമണ്ണൂർ കെ.പി.പി ഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര രോഗശാസ്ത്രക്രിയ ക്യാമ്പും ഇന്ന് രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് 12 വരെ മങ്ങാട് ന്യൂമാൻ സെൻട്രൽ സ്കൂളിൽ നടക്കും. തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരാണ് പരിശോധന നടത്തുന്നത്. ശസ്ത്രക്രിയ വേണ്ടവരെ ഇന്നുതന്നെ തിരുനെൽവേലിയിൽ കൊണ്ടുപോയി ശസ്ത്രക്രിയ നടത്തിയശേഷം 21ന് തിരികെ എത്തിക്കും.