തിരുവല്ല: കവിയൂർ പഞ്ചായത്തിൽ 2022-23 വർഷത്തെ അന്തിമ വ്യക്തിഗത ഗുണഭോക്താക്കളെ അംഗീകരിക്കുന്നതിനുള്ള ഗ്രാമസഭ തുടങ്ങി. 20ന് സമാപിക്കും. ഇന്ന് വാർഡ് രണ്ട്, മുണ്ടിയപ്പള്ളി വൈ.എം.സി.എ. ഹാൾ, 11ന് ഉച്ചയ്ക്ക് ര ണ്ടിന് വാർഡ് ഏഴ്, കവിയൂർ മഠത്തിൽ കുടുംബയോഗം ഹാൾ, വാർഡ് ഒൻപത്, തോട്ടഭാഗം മലങ്കര കത്തോലിക്ക ചർച്ച് ഹാൾ.
നാളെ 3.30ന് വാർഡ് മൂന്ന്‌ കോട്ടൂർ ചെറുപുഷ്പ വിലാസം എൽ.പി.സ്‌കൂൾ. 2.30ന് വാർഡ് നാല് സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് കോട്ടൂർ. ഉച്ചയ്ക്ക് 2ന് വാർഡ് 13 പഴമ്പള്ളി എം.എം.എ.എം.ടി. എൽ.പി സ്കൂൾ.
19ന് രാവിലെ 11ന് വാർഡ് 5 വൈ.എം.സി.എ. ഹാൾ, മത്തിമല. ഉച്ചയ്ക്ക് രണ്ടിന് വാർഡ് 6, വൈ.എം.സി.എ ഹാൾ മത്തിമല. ഉച്ചയ്ക്ക് രണ്ടിന് വാർഡ് 8 ഞാൽഭാഗം ഭഗവതി ക്ഷേത്ര ഓഡിറ്റോറിയം.
20ന് ഉച്ചയ്ക്ക് 2ന് വാർഡ് 12 കവിയൂർ എൻ.എസ്.എസ്. കരയോഗമന്ദിരം ഹാൾ.