bjp
ബി.ജെ.പി. പാണ്ടനാട് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ബി.ജെ.പി. പാണ്ടനാട് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.സി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘാടന സെക്രട്ടറി എം. ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ, പ്രമോദ് കാരയ്ക്കാട്, എൻ. ശ്യാം, സന്തോഷ് എന്നിവർ പ്രസംഗിച്ചു.