ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭാ പരിധിയിലുള്ളവർ വളർത്തുന്ന മൃഗങ്ങൾക്ക് 19,20,22,23,24 തീയതികളിൽ ചെങ്ങന്നൂർ വെറ്ററിനറി പോളിക്ലിനിക്കിൽ വച്ച് രാവിലെ 9.30 മുതൽ 11 വരെ സൗജന്യ നിരക്കിൽ പ്രതിരോധ കുത്തിവയ്പ്പെടുക്കും. തുടർന്ന് നഗരസഭയിൽ നിന്ന് ലൈസൻസ് കൈപ്പറ്റണം. മൂന്നു മാസത്തിനുള്ളിൽ കുത്തിവയ്പ്പെടുക്കാത്ത എല്ലാ നായകൾക്കും, പൂച്ചകൾക്കും കുത്തിവയ്പ് നൽകണം. ലൈസൻസില്ലാതെ ഇവയെ വളർത്തുന്നത് ശിക്ഷാർഹമാണ്.