ചെങ്ങന്നൂർ: സേവാഭാരതി തിരുവൻവണ്ടൂർ യൂണിറ്റ് കല്ലിശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. സ്‌കൂൾ മാനേജർ ശ്രീനാരായണരു പണ്ഡാരത്തിൽ ഉദ്ഘാടനം ചെയ്തു. സേവാഭാരതി വൈസ് പ്രസിഡന്റ് വി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ വി. അരുൺകുമാർ ക്ലാസ് നയിച്ചു. ജി. ദീപക്, ആർ. ശ്രീജ, എൻ. സതീഷ്, സി.കെ. മുരളി, പി.എം. ജയകുമാർ, രഞ്ജു സജീവ് എന്നിവർ പ്രസംഗിച്ചു.