dyfi-

റാന്നി : ഡി.വൈ.എഫ്.ഐ നാറാണംമൂഴി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജനകീയ കവചമൊരുക്കുന്നു. കടുമിൻചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബോധവത്കരണ ക്ലാസ് എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിജു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ് മീന, ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ പ്രസിഡന്റ് മിഥുൻ മോഹൻ, അദ്ധ്യാപകരായ ഷൈലു , ബിനിൽ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ഷിബിൻ രാജ്, അജിത് കുമാർ എന്നിവർ സംസാരിച്ചു.