തിരുവല്ല: ലോക പ്രഥമശുശ്രൂഷാ ദിനത്തിന്റെ ഭാഗമായി പുഷ്പഗിരി ആശുപത്രിയുടെ നേതൃത്വത്തിൽ ആംബുലൻസ് ഡ്രൈവർമാരെയും ടെക്നീഷ്യന്മാരെയും ആദരിച്ചു. ഡിവൈ.എസ്.പി. പി.രാജപ്പൻ
ഉദ്ഘാടനം ചെയ്തു. പുഷ്പഗിരി സി.ഇ.ഒ. ഫാ. ജോസ് കല്ലുമാലിൽ, മെഡിക്കൽ ഡയറക്ടർ ഡോ. എബ്രഹാം വർഗീസ് എന്നിവർ പ്രസംഗിച്ചു. ഡോ. റാണി തോമസ്, ഡോ. സാംസൺ സാമുവേൽ എന്നിവരുടെ നേതൃത്വത്തിൽ പ്രഥമശുശ്രൂഷാ പരിശീലനവും നൽകി. ആംബുലൻസ് ഡ്രൈവർമാർക്കും ടെക്‌നീഷ്യന്മാർക്കും സൗജന്യ വൈദ്യ പരിശോധനാ സൗകര്യവും ഒരുക്കിക്കൊടുത്തു.