തിരുവല്ല: മലങ്കര ഓർത്തഡോക്‌സ് സഭ കതോലിക്കേറ്റ് നിരണം സെന്റ് മേരീസ് വലിയ പള്ളിയിൽ സ്ഥാപനം നടന്നതിന്റെ 110-ാമത് വാർഷികവും നവാഭിഷിക്തരായ മെത്രാപ്പോലീത്തമാർക്കും പുതിയ സഭാസ്ഥാനികൾക്കും സ്വീകരണവും നാളെ മൂന്നിന് നിരണം പള്ളിയിലെ മാർത്തോമ്മൻ നഗറിൽ നടത്തും. കടപ്ര കുരിശടിയിൽ നിന്ന് വിശിഷ്ടാതിഥികളെ സ്വീകരിക്കും.ഡോ.യൂഹനോൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിക്കും. ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും.