തിരുവല്ല: ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലോക ഓസോൺ ദിനം ആചരിച്ചു. റിട്ട. പ്രിൻസിപ്പൽ പി.എസ്.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ഡോ.സാമുവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. കാലാവസ്ഥ വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാം എന്ന വിഷയത്തിൽ കെ.എസ്.ടി.സി സംസ്ഥാന സെക്രട്ടറി റോയി വർഗീസ് ക്ലാസെടുത്തു. ബിജു നൈനാൻ, എ.വി.ജോർജ്, പി.എസ്.തമ്പി, ബ്രിജിത് പി.ജോൺ, ടി.മോഹൻകുമാർ, പി.എസ്.ശ്രീലത എന്നിവർ പ്രസംഗിച്ചു.