പ്രമാടം : മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പ്രമാടം പഞ്ചായത്ത് 5, 6, 7, 8 വാർഡുകളിലെ വളർത്തുനായകൾക്കുള്ള പേ വിഷ പ്രതിരോധ കുത്തിവയ്പ്പും വാക്സിനേഷൻ സർട്ടിഫിക്കേറ്റ് വിതരണവും ഇന്ന് സ്കൂൾ ഭാഗം, പൈനുംമൂട്, തെങ്ങുംകാവ്, വെൽഫെയർ സ്കൂൾ, വട്ടക്കാവ്, പന്നിക്കണ്ടം, ഞക്കുകാവ്, വെള്ളപ്പാറ എന്നിവിടങ്ങളിൽ നടക്കും.