ചെങ്ങന്നൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്തംബർ 17 മുതൽ ഗാന്ധിജയന്തിദിനമായ ഒക്ടോബർ 2 വരെ ചെങ്ങന്നൂർ മണ്ഡലത്തിൽ സേവനപാക്ഷികമായി ആചരിക്കുമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനീഷ് മുളക്കുഴ, രശ്മി സുഭാഷ് എന്നിവർ അറിയിച്ചു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സേവാ കാമ്പയിന്റെ ഭാഗമായി ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന സന്ദേശം പൊതുജനങ്ങളിലെത്തിക്കും . രക്തദാന ക്യാമ്പുകൾ, ജലസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ, ശുചിത്വ ഡ്രൈവുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും. . പരിപാടിയുടെ സമാപനത്തിൽ ഖാദി വസ്ത്രങ്ങൾ ധരിക്കുന്നതിനും, ഖാദി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും മണ്ഡലം ഭാരവാഹികൾ പറഞ്ഞു.