പത്തനംതിട്ട : എം.ജി സർവകലാശാലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അവാർഡ് കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിന് ലഭിച്ചു. മികച്ച പ്രോഗ്രാം ഓഫീസറായി കമ്പ്യൂട്ടർ സയൻസ് വിഭാഗം അദ്ധ്യാപകനായ ഡോ. ഷാജി എൻ. രാജും മികച്ച വോളണ്ടിയറായി ഗണിത ശാസ്ത്ര വിഭാഗം വിദ്യാർത്ഥിനി ആർദ്ര മനോജും തിരഞ്ഞെടുക്കപ്പെട്ടു.

കോളേജ് നടപ്പിലാക്കിയ വിവിധ സാമൂഹിക പ്രവർത്തനങ്ങളുടെ അംഗീകാരമായാണ് ഈ അവാർഡ് ലഭിച്ചതെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ബി.എസ് കിഷോർ കുമാർ പറഞ്ഞു. നാക് എ ഗ്രേഡ് കോളേജായ ഈ കോളേജിന് നിരവധി റാങ്കുകളും അവാർഡുകളും ലഭിച്ചിട്ടുണ്ട്. അവാർഡ് ജേതാക്കളെ മാനേജ്മെന്റ് പ്രതിനിധി ഡി. അനിൽ കുമാർ അഭിനന്ദിച്ചു. കോളേജ് എൻ.എസ്.എസ് യൂണിറ്റ് ഓരോ വർഷവും എഴുപതോളം പരിപാടികൾ സംഘിപ്പിക്കുന്നുണ്ട്.