
പത്തനംതിട്ട : കേരളകൗമുദിയുടെ സ്ഥാപക പത്രാധിപരും ചിന്തകനും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.സുകുമാരന്റെ നാൽപ്പത്തിയൊന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനവും പത്രാധിപർ അവാർഡ് ദാനവും നാളെ കേരളകൗമുദി പത്തനംതിട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കും. രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം എൺപത്തിയാറാം നമ്പർ ടൗൺ ശാഖാ ഒാഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. കേരളകൗമുദി പത്തനംതിട്ട യൂണിറ്റിലെ മികച്ച പ്രാദേശിക ലേഖകനുള്ള പുരസ്കാരവും കാഷ് അവാർഡും ആന്റോ ആന്റണി സമ്മാനിക്കും. കേരളകൗമുദി യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് അദ്ധ്യക്ഷത വഹിക്കും. യോഗം അസി.സെക്രട്ടറിമാരായ ടി.പി.സുന്ദരേശൻ, പി.എസ്.വിജയൻ, ഇൻസ്പെക്ടിംഗ് ഒാഫീസർ രവീന്ദ്രൻ എഴുമറ്റൂർ, ഡയറക്ടർ ബോർഡ് അംഗം സി.എൻ. വിക്രമൻ, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, സെക്രട്ടറി ഡി. അനിൽകുമാർ, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻബാബു, സെക്രട്ടറി ജി.ദിവാകരൻ, റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്ററും അടൂർ യൂണിയൻ കൺവീനറുമായ അഡ്വ.മണ്ണടി മോഹൻ, അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം. മനോജ് കുമാർ, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി, സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ്, തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി, കൺവീനർ അനിൽ പി.ശ്രീരംഗം, യൂണിയൻ കൗൺസിലർമാർ, ടൗൺ എൺപത്തിയാറാം നമ്പർ ശാഖാ ഭാരവാഹികൾ, രാഷ്ട്രീയ സാമൂഹികരംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.