
പത്തനംതിട്ട : സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള പേവിഷബാധ ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ നിർവഹിച്ചു. കാതോലിക്കേറ്റ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഗ്രെയ്‌സൺ മാത്യു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ കെ. ജ്യോതിഷ് ബാബു, റിട്ട. അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഇ. രാജൻ തുടങ്ങിയവർ പങ്കെടുത്തു. പത്തനംതിട്ട ആർ എ എച്ച് സി എ പി.ഒ ഡോ.ആർ.രാജേഷ് ബാബു, സീനിയർ വെറ്ററിനറി സർജൻ ഡോ. ശുഭ പരമേശ്വരൻ എന്നിവർ പേവിഷബാധയും ഓമന മൃഗപരിപാലന നിയമങ്ങളും എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു.