 
റാന്നി : അത്തിക്കയം- കടുമീൻചിറ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി നാറാണംമൂഴി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ബി.ജെ.പി നാറാണംമൂഴി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.കമലാസനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ് ഉദ്ഘാടനം ചെയ്തു.. റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് തെക്കുംമല, സെക്രട്ടറി അനീഷ് നായർ തുടങ്ങിയവർ പ്രസംഗിച്ചു.