sivankutty
തിരുമൂലപുരം ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ നടപ്പാക്കിയ ലിംഗസമത്വത്തിൽ ഊന്നിയുടെ സഹവിദ്യാഭ്യാസത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കുന്നു

തിരുവല്ല: പാഠപുസ്തക പരിഷ്കരണമടക്കമുള്ള കാര്യങ്ങൾ നടപ്പാക്കുമ്പോൾ പൊതുസമൂഹവുമായി ആശയവിനിമയം നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തിരുമൂലപുരം ബാലികാമഠം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടപ്പാക്കിയ ലിംഗസമത്വത്തിൽ ഊന്നിയ സഹവിദ്യാഭ്യാസത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട 1904 കാലഘട്ടത്തിൽ ബാലികാമഠം പെൺപള്ളിക്കൂടം സ്ഥാപിക്കപ്പെട്ടത് ശ്രദ്ധേയമാണ്. ഗേൾസ്/ ബോയ്സ് സ്കൂളുകൾ മിക്സഡ് സ്കൂളുകളാക്കുന്നത് സംബന്ധിച്ച് സർക്കാരിന് കൃത്യമായ ഒരു നയമുണ്ട്. ഇങ്ങനെ ഒരുമാറ്റം നിർബന്ധിതമാകരുതെന്ന് സർക്കാരിന് നിശ്ചയമുണ്ട്. മാറ്റം സംഭവിക്കേണ്ടത് അടിസ്ഥാന ധാരണകളിലാണ്. അതുകൊണ്ടുതന്നെ ഒരു നിർബന്ധത്തിനും വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.സ്കൂൾ മാനേജർ ജോർജ് വർഗീസ് അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ അശോക് കുമാർ, ഡി.ഇ.ഒ പി.ആർ.പ്രസീന, സ്കൂൾ പ്രിൻസിപ്പൽ സുനിതാ കുര്യൻ,ഹെഡ്മിസ്ട്രസ് സുജാ ആനി മാത്യു, സ്കൂൾ ട്രസ്റ്റി ജേക്കബ് മാത്യു, ഗവേണിംഗ് കൗൺസിൽ അംഗം പ്രദീപ് മാമൻ മാത്യു എന്നിവർ പ്രസംഗിച്ചു.