memento
സംസ്ഥാന എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ഒന്നാംസ്ഥാനം നേടിയ വിശ്വനാഥ് വിനോദിന് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് ആർ. മോഹൻകുമാർ ഫലകം സമ്മാനിക്കുന്നു

തിരുവല്ല: സംസ്ഥാന എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ഒന്നാംസ്ഥാനം നേടിയ വിശ്വനാഥ് വിനോദിനെ എൻ.എസ്.എസ്. യൂണിയൻ ആദരിച്ചു. യൂണിയൻ പ്രസിഡന്റ് ആർ. മോഹൻകുമാർ ഫലകം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് ഡോ.എം.വി.സുരേഷ്, സെക്രട്ടറി ജെ. ശാന്തസുന്ദരൻ, ഭരണസമിതി അംഗങ്ങളായ ആർ.ചന്ദ്രശേഖരൻനായർ, ആർ.ശൈലേഷ് കുമാർ,എൻ. ഗോപാലകൃഷ്ണൻ നായർ, എസ്.സുരേഷ് കുരുവേലിൽ, രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.