അടൂർ : തൃശ്ചേന്ദമംഗലം മഹാദേവക്ഷേത്രത്തിലെ ശ്രീകോവിൽ പുനരുദ്ധാരണത്തിന് ആവശ്യമായ തേക്കുതടിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നു .ഇന്നലെ രാവിലെ എട്ടിന് കോന്നി കുമ്മണ്ണൂർ വനത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര മുരിങ്ങമംഗലം മഹാദേവക്ഷേത്രം, ചിറക്കൽ ധർമ്മശാസ്താ ക്ഷേത്രം ,ഇളകൊള്ളൂർ മഹാദേവക്ഷേത്രം , വാഴമുട്ടം ഗുരുദേവക്ഷേത്രം , വള്ളിക്കോട് ഗുരുദേവക്ഷേത്രം , കൊടുമൺ വൈകുണ്ഠപുരം ക്ഷേത്രം , കൊടുമൺ കാവുംപാട്ട് ക്ഷേത്രം , ഏഴംകുളം ദേവീക്ഷേത്രം , അറുകാലിക്കൽ മഹാദേവക്ഷേത്രം , പറക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രം ,അടൂർ പാർത്ഥസാരഥി ക്ഷേത്രം , ചേന്നംപള്ളി ധർമ്മശാസ്താക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് സ്വീകരണങ്ങൾ ഏറ്റുവാങ്ങി പെരിങ്ങനാട് വഞ്ചിമുക്കിൽ എത്തിച്ചേർന്നു. ഇവിടെനിന്ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.