ലോക രോഗീ സുരക്ഷാ ദിനം
2019 മേയ് 24ന് ലോകാരോഗ്യ സംഘടന 2019 മുതൽ എല്ലാ വർഷവും സെപ്തംബർ 17ന് ലോക രോഗീ സുരക്ഷാദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.
മൈക്രോനേഷ്യ
നാലു ഫെഡറൽ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന സ്വതന്ത്ര പരമാധികാര ദ്വീപ് രാഷ്ട്രമാണ് മൈക്രേനേഷ്യ. 1979 മേയ് 10ന് ഭരണകൂടം സ്ഥാപിച്ച ഈ ചെറിയ രാജ്യം 1991 സെപ്തംബർ 17ന് യു. എൻ. ഒയിൽ പൂർണ്ണ അംഗത്വം നേടി.
സർദാർ സരോവർ അണക്കെട്ട്
1961ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു തറക്കല്ല് ഇട്ട ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ട് 2017 സെപ്തംബർ 17ന് പ്രധാമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടാണിത്.
വിശ്വകർമ്മ ദിനം
ലോകത്തിലെ വാസ്തുശില്പിയായി അറിയപ്പെടുന്ന വിശ്വകർമ്മാവിന് സമർപ്പിച്ചിരിക്കുന്ന ദിവസമാണ് വിശ്വകർമ്മജയന്തി സെപ്തംബർ 17.